ചെർപ്പുളശേരി: തൃക്കടീരി മേലെതലക്കൽ ഭിന്നശേഷി സഹോദരങ്ങളായ ഉനൈസ് അഹമ്മദിനും മുഹമ്മദ് അൻസാബിനും സർക്കാരിന്റെ സ്‌നേഹത്തണലിൽ സ്വപ്ന സാഫല്യം. ഇവർക്ക് പരസഹായമില്ലാതെ സഞ്ചരിക്കാൻ സാമൂഹ്യ സുരക്ഷാ മിഷൻ വീ കെയർ പദ്ധതിയിൽ 1,28,000 രൂപ വില വരുന്ന ആധുനിക ഇലക്ടോണിക് വീൽ ചെയർ നൽകി.
കൊവിഡ് മാനദണ്ഡം പാലിച്ച് ഇവരുടെ വീട്ടിലെത്തി പി.കെ.ശശി എം.എൽ.എ വീൽചെയർ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നാരായണൻ കുട്ടി, ബ്ലോക്ക് സ്ഥിരസമിതി അദ്ധ്യക്ഷൻ ടി.കുട്ടികൃഷ്ണൻ, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ മൂസ പതിയിൽ സംബന്ധിച്ചു.