feaver
പനി

മേയിൽ ചികിത്സ തേടിയത് 5485 പേർ

പാലക്കാട്: ഇത്തവണ ജൂൺ ഒന്നിനുതന്നെ സംസ്ഥാനത്ത് കാലവർഷം എത്തി. ഇനി സെപ്തംബർ വരെ മഴക്കാലം. ശക്തമായ മഴ തുടങ്ങിയാൽ പകർച്ച വ്യാധികൾ പിടിപെടാൻ സാദ്ധ്യത ഏറെയാണ്. കഴിഞ്ഞ മാസം ജില്ലയിൽ 5485 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 5377 പേർ ഒ.പിയിലും 108 പേർ കിടത്തി ചികിത്സയും തേടി.

ജനുവരി മുതലുള്ള കണക്ക് നോക്കിയാൽ കഴിഞ്ഞ മാസം പനി ബാധിതരുടെ എണ്ണം കുറവാണ്. ഈ വർഷം ഇതുവരെ ഒ.പി.യും ഐ.പി.യും ഉൾപ്പെടെ 68,​153 പേരാണ് പനി ചികിത്സ തേടിയത്. മേയിൽ ഏഴ് പേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വയറിളക്കം ബാധിച്ച് 1736 പേർ ഒ.പിയിലും 50 പേർ ഐ.പി.യിലും തേടി.

ശുചിത്വം ഉറപ്പാക്കണം

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പകർച്ച വ്യാധികൾ പിടിപെടാതിരിക്കാൻ ഓരോരുത്തരും അതീവ ജാഗ്രത പുലർത്തണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണം. മേയ് പകുതിയോടെ ജില്ലയിൽ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് മാർഗനിർദേശം പാലിക്കണം. കുട്ടികൾക്കും പ്രായമായവർക്കും കൂടുതൽ കരുതൽ വേണം.

- ആരോഗ്യവകുപ്പ്, പാലക്കാട്.

ഈ വർഷം പനി ചികിത്സ തേടിയവർ

മാസം ഒ.പി ഐ.പി
ജനുവരി 18260 530
ഫെബ്രുവരി 20740 490
മാർച്ച് 15581 1084
ഏപ്രിൽ 5897 86
മേയ് 5377 108

ഡെങ്കിപ്പനി

മാസം എണ്ണം
ജനുവരി 14
ഫെബ്രുവരി 07
മാർച്ച് 03
ഏപ്രിൽ 01
മേയ് 07

വയറിളക്കം

മാസം ഒ.പി ഐ.പി
ജനുവരി 3629 186
ഫെബ്രുവരി 3877 142
മാർച്ച് 3115 91
ഏപ്രിൽ 1731 35
മേയ് 1736 50

എലിപ്പനി- 2 (ജനുവരിയിലും മേയിലും ഒരോന്ന് വീതം)