പാലക്കാട്: കേന്ദ്രസർക്കാർ നെല്ലിന്റെ സംഭരണ വില കിലോയ്ക്ക് 53 പൈസ വർദ്ധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനവും വർദ്ധിപ്പിക്കണമെന്ന് ദേശീയ കർഷക സമാജം ജില്ലാ സമിതി ആവശ്യപ്പെട്ടു. ഓരോ സീസൺ കഴിയുന്തോറും ഉല്പാദന ചെലവ് കൂടുകയാണ്. ഈ സാഹചര്യത്തിൽ സബ്‌സിഡി വർദ്ധിപ്പിക്കണം. ജില്ലാ പ്രസിഡന്റ് കെ.എ.പ്രഭാകരൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മുതലാംതോട് മണി, ഡി.വിജയകുമാർ, ആർ.ജയപ്രകാശ്, സി.വി.രാജേന്ദ്രൻ, വി.സി.കണ്ണൻ, എം.ജി.അജിത് കുമാർ സംസാരിച്ചു.