പാലക്കാട്: ദക്ഷിണേന്ത്യൻ പരിസ്ഥിതി പ്രവർത്തക സൗഹൃദ കൂട്ടായ്മ വർഷം തോറും നടത്തുന്ന തണൽ നടുന്നവരുടെ സംഗമം ഇത്തവണ ഓൺലൈനിൽ. ഇതിന്റെ ഭാഗമായി ഇന്ന് ചിറ്റൂർ ഗവ.കോളേജ് പരിസരത്ത് തദ്ദേശീയരായ വൃക്ഷ പരിപാലകർ ചേർന്ന് നഗരസഭയുടെ സഹകരണത്തോടെ വൃക്ഷ തൈകൾ നടും. ഉച്ചയ്ക്ക് മൂന്നിന് ഓൺലൈൻ സൂം മീറ്റിംഗും നടക്കും. ഫോൺ: 9961359062.