മണ്ണാർക്കാട്: കൊവിഡ് പേടിയിൽ ജാഗ്രത പുലർത്തുന്ന ജനതയ്ക്ക് മറ്റൊരു ഭീഷണിയായി തെരുവ് നായ്ക്കളും. നഗരത്തിലും ഉൾപ്രദേശങ്ങളിലും തെരുവ് നായ്ക്കൾ വിലസുകയാണ്.
ബസ് സ്റ്റാന്റിൽ ഡസണിലധികം നായകളാണ് തമ്പടിച്ചിരിക്കുന്നത്. സ്റ്റാന്റിലെത്തുന്നവരെ ഇവ ഭീതിയിലാഴ്ത്തി. പലപ്പോഴും യാത്രക്കാർക്ക് നേരെ ഇവ കുരച്ച് ചാടുന്ന സാഹചര്യവുമുണ്ട്. ഇരുചക്ര വാഹന യാത്രികർക്ക് നേരെ ചാടുന്നത് മൂലം അപകടങ്ങളും ഉണ്ടാകുന്നു. അധികൃതർ കൊവിഡ് നിയന്ത്രണത്തിലായതിനാൽ നായ ശല്യത്തിന് പരിഹാരം കാണാനും ആരുമില്ല.