പാലക്കാട്: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സർവ്വേ പ്രകാരം ഇന്നലെ വിവിധ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തത് 2,99,037 വിദ്യാർത്ഥികൾ. നിലവിലെ കണക്കുകൾ പ്രകാരം ജില്ലയിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ്ടുവരെ പൊതു വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം 3,32,394 പേരാണ്. ടെലിവിഷൻ, സ്മാർട്ട് ഫോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങളില്ലാത്ത 28,838 വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത്, പട്ടിക വർഗ വികസനവകുപ്പ്, ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ തന്നെ കൈക്കൊള്ളുമെന്ന് സമഗ്ര ശിക്ഷ കേരള ജില്ലാ കോർഡിനേറ്റർ അറിയിച്ചു.