ksrtc
കെ.എസ്.ആർ.ടി.സി

പാലക്കാട്: കെ.എസ്.ആർ.ടി.സി അന്തർ ജില്ലാ ബസ് സർവീസുകൾ ഇന്ന് പുന:രാരംഭിക്കും. പാലക്കാട് ഡിപ്പോയിൽ നിന്ന് തൃശൂർ, മലപ്പുറം ജില്ലകളിലേക്കാണ് സർവീസ്. 12 വീതം സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 6.30 മുതൽ വൈകിട്ട് ഏഴുവരെ അരമണിക്കൂർ ഇടവിട്ട് ബസുണ്ടാകും.

മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. നിന്ന് യാത്ര ചെയ്യാനാകില്ല. ചാർജ്ജ് വർദ്ധന പിൻവലിച്ചതിനാൽ ലോക്ക്ഡൗണിന് മുമ്പുള്ള ടിക്കറ്റ് നിരക്കാണ് നൽകേണ്ടത്. നിലവിൽ 59 ബസുകൾ ജില്ലയ്ക്കകത്ത് സർവീസ് നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കൊവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ചാണ് സർവീസ്.