koottanad-story
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മണ്ണെടുത്തും കല്ലുവെട്ടിയും നശിച്ചുകൊണ്ടിരിക്കുന്ന കുന്നുകളിലൊന്ന്

കൂറ്റനാട്: കടുത്ത വരൾച്ചയും തുടർന്നുളള വെളളപ്പൊക്കവും തീർത്ത തീരാദുരിതത്തിൽ നിന്ന് പാഠമറിയാത്ത മണ്ണ് മാഫിയ ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ അവശേഷിക്കുന്ന കുന്നുകളും യന്ത്രക്കൈകളാൽ കാർന്നെടുക്കുന്നു. കല്ലുവെട്ടിയും ക്വാറി നടത്തിയും മണ്ണെടുത്തും കുന്നുകളൊന്നാകെ ഇല്ലാതാകുമ്പോൾ ജലക്ഷാമത്തിൽ നാട് നട്ടം തിരിയുകയാണ്. ഇന്ന് ലോക പരിസ്ഥിദിനം ആഘോഷിക്കുമ്പോഴും ഇന്നലെ വരെ ജില്ലാതിർത്തികളിൽ മണ്ണെടുപ്പ് വ്യാപകമായിരുന്നു.

താൽക്കാലിക ലാഭത്തിന് കുന്നും പുഴയും പാടവും വിറ്റുതുയ്ക്കുന്ന മനുഷ്യർ പ്രകൃതിയുടെ താളം തെറ്റിക്കുന്നത് കൊണ്ടാണ് കാലാവസ്ഥ പോലും നമ്മളെ കൈവിട്ടത്. പുഴയിലെ മണൽ തിട്ടകളാണ് വെളളപ്പൊക്കത്തിന് കാരണമെന്ന് പറഞ്ഞ് ഒരു വിഭാഗം മണൽ വാരലിന് മുറവിളിക്കുന്നു. അപ്പുറത്ത് ഉരുൾപ്പൊട്ടലിന് കാരണമാകുമെന്ന് പറഞ്ഞ് കുന്നിടിച്ച് മണ്ണെടുപ്പും തകൃതിയായി നടക്കുന്നു. പരിസ്ഥിതി സ്നേഹം വർഷത്തിൽ ഈ ഒരു ദിനത്തിൽ മാത്രം ഒതുങ്ങുന്നെന്ന ആക്ഷേപവും ഇവിടെ ഉയരുന്നു.