op
op

വടക്കഞ്ചേരി: പുതുക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ.പിയുടെ പ്രവർത്തനം ഉച്ചവരെയാക്കി കുറച്ച മെഡിക്കൽ ഓഫീസറുടെ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണം. ഒ.പി പ്രവർത്തനംരാവിലെ 9 മുതൽ വൈകീട്ട് 5 മണിവരെ ആക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുതുക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തി.
കൊവിഡിന്റെയും മഴക്കാല രോഗങ്ങളുടെയും പശ്ചാത്തലത്തിൽ ആശുപത്രി വികസന സമിതി അറിയാതെ ഒ.പി സമയം കുറച്ച നടപടി അംഗീകരിക്കാൻ കഴിയില്ല. പ്രവർത്തി സമയം പഴയ രീതിയിലേക്ക് മാറ്റാത്തപക്ഷം സമരപരിപാടികൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഹാരിഷ് മണപ്പാടം സ്വാഗതം പറഞ്ഞു. ഫൈസൽ പറക്കുന്നിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പുതുക്കോട് മണ്ഡലം പ്രസിഡന്റ് ധർണ ഉദ്ഘാടനം ചെയ്തു. കൃഷ്ണദാസ്, അജ്മൽ എന്നിവർ സംസാരിച്ചു.