labours
അന്യസംസ്ഥാന തൊഴിലാളികൾ

പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ നിന്നും ട്രെയിൻ മാർഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത് 11664 അന്യസംസ്ഥാന തൊഴിലാളികൾ. മെയ് ആറിന് പാലക്കാട് നിന്നും ഒഡീഷയിലേക്ക് പോയ ട്രെയിനിൽ 1208 തൊഴിലാളികൾ, മെയ് 20 ന് പാലക്കാട് നിന്നും ഉത്തർപ്രദേശിലേക്ക് 1435, മെയ് 21 ന് തിരുവനന്തപുരത്തു നിന്നും പാലക്കാട് വഴി ജാർഖണ്ഡിലേക്ക് പോയ ട്രെയിനിൽ 615, മെയ് 23 ന് തിരുവന്തുരത്തു നിന്നും രാജസ്ഥാനിലേക്ക് പോയ ട്രെയിനിൽ 298, പാലക്കാട് ബീഹാർ ട്രെയിനിൽ 1475, മെയ് 24 ന് തിരുവനന്തപുരം മിസ്സോറാം ട്രെയിനിൽ 54, കോഴിക്കോട് ഉത്തരാഖണ്ഡ് ട്രെയിനിൽ 20 , മെയ് 25 ന് തിരുവനന്തപുരം ചത്തീസ്ഖണ്ഡ് ട്രെയിനിൽ 87, എറണാകുളം ജയ്പൂർ ട്രെയിനിൽ 139, മെയ് 27 ന് പാലക്കാട് ബീഹാർ ട്രെയിനിൽ 953, മെയ് 28ന് തിരുവനന്തപുരം അഗർത്തല ട്രെയിനിൽ 97 , മെയ് 29 ന് തിരൂർ ജാർഖണ്ഡ് ട്രെയിനിൽ 109, മെയ് 30 ന് എറണാകുളം ജാർഖണ്ഡ് ട്രെയിനിൽ 687 , മെയ് 31 ന് എറണകുളം മധ്യപ്രദേശ് ട്രെയിനിൽ 260, മെയ് 31 കോഴിക്കോട് വെസ്റ്റ് ബംഗാൾ ട്രെയിനിൽ 30, ജൂൺ രണ്ടിന് പാലക്കാട് ജാർഖണ്ഡ് ടെയിനിൽ 404, ജൂൺ മൂന്നിന് ഷൊർണൂർ ഉത്തർപ്രദേശ് ട്രെയിനിൽ 206, ജൂൺ അഞ്ചിന് പാലക്കാട് ഒഡീഷ 474, പാലക്കാട് ജാർഖണ്ഡ് 288, ജൂൺ ആറിന് ആലപ്പുഴ ഒറീസ 10, ഇന്ന് (ജൂൺ ആറ്) രണ്ട് പാലക്കാട് വെസ്റ്റ് ബംഗാൾ ട്രെയിനുകളിലായി യഥാക്രമം 1377, 1438 പേർ ഉൾപ്പടെ 11664 അതിഥി തൊഴിലാളികളാണ് ട്രെയിൻ മാർഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത്.