covid
covid

പാലക്കാട്: ജില്ലയിൽ ഇന്നലെ ആറുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 32ആയി ഉയർന്നു. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലായി ആകെ 159 പേരാണ് ചികിത്സയിലുള്ളത്. ഇതിനു പുറമെ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്. 19 പേർ രോഗമുക്തിനേടി ആശുപത്രിവിട്ടതായും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

 ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

 ദുബായ് - 1
തൃത്താല സ്വദേശി (38 പുരുഷൻ)

 മുംബൈ - 2
തിരുമിറ്റക്കോട് സ്വദേശി (50 സ്ത്രീ),

മെയ് 25 ന് വന്ന ഷൊർണൂർ സ്വദേശി (24 പുരുഷൻ)

 സമ്പർക്കം - 3

ജൂൺ രണ്ടിന് കൊവിഡ് ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കടമ്പഴിപ്പുറം സ്വദേശികളായ രണ്ട് പേർക്കും (45 -പുരുഷൻ, 16 - ആൺകുട്ടി) ഒരു ശ്രീകൃഷ്ണപുരം സ്വദേശിക്കു (52- പുരുഷൻ)മാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

 പരിശോധനയ്ക്കായി ഇതുവരെ ആയച്ചത് 10797 സാമ്പിളുകൾ

 സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1574 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളും പരിശോധിച്ചു

 49 കേസുകൾ

ലോക്ക് ഡൗണിനെ തുടർന്ന് ഇന്നലെ വൈകിട്ട് 6.30 വരെ ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 49 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. 35 വാഹനങ്ങൾ പിടിച്ചെടുത്തു.