arrest
arrest

നെന്മാറ: പൊലീസ് സ്‌റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞ നാല് പ്രതികളെ പിടികൂടി. തിരുവഴിയാട് ഇടപ്പാടം സ്വദേശികളായ പുത്തൻത്തറ രാജേഷ്(27), മല്ലൻപ്പാറക്കളം രമേഷ് (27), മിഥുൻ (19), ചീരപ്പൊറ്റ അനീഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ ആറിന് രാത്രിയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലായി സ്റ്റേഷനിന് മുന്നിലെത്തിയ ഇവർ ബിയർ കുപ്പി കൊണ്ടുള്ള പെട്രോൾ ബോംബ് എറിയുകയായിരുന്നു. രാജേഷാണ് മുഖ്യപ്രതി. ഇയാൾ സ്റ്റേഷന് മുന്നിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിന്നും സ്റ്റേഷനിലേക്ക് പെട്രോൾ ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിച്ചിട്ടുണ്ട്. ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു.

ഇവരുടെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തതാണ് അക്രമത്തിന് കാരണം. കഴിഞ്ഞ ദിവസം നെന്മാറ തിരുവഴിയാട് ഇടപ്പാടം പട്രോളിംഗ് നടത്തുന്നതിനിടെ പ്രതികളുടെ സുഹൃത്തുക്കളെ മാസ്‌ക് ധരിക്കാത്തതിന് പൊലീസ് ശാസിച്ചിരുന്നു. തുടർന്ന് യുവാക്കൾ എസ്‌.ഐയോട് തട്ടികയറുകയും അത് സംഘർഷത്തിന് ഇടയാക്കുകയും ചെയ്തിതിരുന്നു. ഡി.വൈ.എസ്.പി കെ.എം.ദേവസ്യ, എസ്.ഐ. എ.ദീപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള

അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.