ഒറ്റപ്പാലം: പത്തുകിലോ കഞ്ചാവുമായി ചുനങ്ങാട് സ്വദേശി പ്രമോദ് ( 31), ഗുണ്ട സുര എന്ന സുരേഷ് കുമാർ (32 ) എന്നിവരെ ചുനങ്ങാട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ചാക്കിലാക്കിയ നിലയിലാണ് പത്തുലക്ഷം വിലമതിക്കുന്ന കഞ്ചാവ് കണ്ടെടുത്തത്. തമിഴ്നാട്ടിൽ നിന്നും ഇടനിലക്കാർ വഴിയാണ് ഇവർക്ക് കഞ്ചാവ് ലഭിച്ചത്. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി ഭാഗത്തേക്ക് ചില്ലറ വില്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇവർ വലയിലായത്. സുരേഷ് നേരത്തെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പത്തുദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പ്രമോദ് റെയിൽവേ പാർക്കിംഗ് കോൺട്രാക്ടറാണ്. പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
സി.ഐ എം.സുജിത്ത്, എസ്.ഐ അനീഷ്, എ.എസ്.ഐ രമേശ്, രജിത, റഫീഷ്, ഡാൻസാഫ് അംഗങ്ങളായ എസ്.ജലീൽ, ടി.ആർ.സുനിൽകുമാർ, ആർ.കിഷോർ, സി.വിജയാനന്ദ്, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ്, എസ്.ഷനോസ്, എസ്.ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.