driving
ഡ്രൈവിംഗ്

പാലക്കാട്: അഞ്ചാംഘട്ട ഇളവുകളെ തുടർന്ന് ആർ.ടി ഓഫീസുകൾ പൂർവസ്ഥിതിയിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും ലോക്ക് ഡൗണിന് മുമ്പ് നൽകിയ ഡ്രൈവിംഗ് അപേക്ഷകൾ പോലും തീരുമാനമാകാതെ കെട്ടിക്കിടക്കുന്നു. ജില്ലയിലെ 157 ഡ്രൈവിംഗ് സ്കൂളുകൾ വഴി നൽകിയ പതിനായിരത്തിലേറെ അപേക്ഷകളാണ് ഫയലിലുറങ്ങുന്നത്.

ഫീസടച്ച് ലേണേഴ്സിന് അപേക്ഷ നൽകിയർ, ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ടവർ, ഇതുരണ്ടും പൂർത്തിയാക്കിയവർ ഉൾപ്പെടെ നിരവധിയാളുകളാണ് മാസങ്ങളായി ലൈസൻസിന് കാത്തിരിക്കുന്നത്. വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും നടപടി ഇഴയുകയാണ്.

ഡ്രൈവിംഗ് സ്കൂൾ ജീവനക്കാർ പട്ടിണിയിൽ

5200 അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ 157ഉം. ഇൗ സ്ഥാപനങ്ങളെ ആശ്രയിച്ച് ആയിരത്തിലധികം ജീവനക്കാരുണ്ട്. കഴിഞ്ഞ രണ്ടര മാസമായി ഇവർക്ക് വരുമാനം പൂർണമായും നിലച്ചു. സ്കൂൾ കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ സാങ്കേതിക കാരണം പറഞ്ഞത് സ്ഥാപനം തുറക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ ആരോപിക്കുന്നു. 300 സ്ക്വയർ ഫീറ്റിൽ ഓഫീസ്, ക്ലാസ്, ഡെമോൺട്രേഷൻ മുറി എന്നിവയുൾപ്പെടുന്നതാണ് ഡ്രൈവിംഗ് സ്കൂളുകൾ. സർവകലാശാല, കോളേജ്, സ്കൂൾ എന്നിവ പോലെയല്ല പ്രവർത്തനം. കാറിൽ സാമൂഹ്യ അകലം പാലിക്കാൻ കഴിയില്ലെന്ന പേരിൽ പഠനം പുനഃരാരംഭിക്കാൻ കഴിയില്ലെന്നാണ് ഉദ്യേഗസ്ഥർ പറയുന്നത്. മറ്റ് മേഖലകളിൽ നൽകിയ ഇളവ് ഡ്രൈവിംഗ് സ്കൂളുകളുടെ കാര്യത്തിൽ അനുവദിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

വാഹന രജിസ്ട്രേഷനും വരുമാനവും കുറഞ്ഞു

ഡ്രൈവിംഗ് സ്‌കൂൾ

5200

സംസ്ഥാനതലം

157

ജില്ലാതലം