suicide
വൃന്ദ

കൂറ്റനാട് (പാലക്കാട് ): അമിത മൊബൈൽ ഉപയോഗം രക്ഷിതാക്കൾ ചോദ്യം ചെയ്തതിനെ തുടർന്ന് പത്താം ക്ളാസ് വിദ്യാർത്ഥിനിയായ പട്ടിത്തറ ആലൂർ കള്ളന്നൂർ മണി-സ്വപ്ന ദമ്പതികളുടെ മകൾ വൃന്ദ (16) ക്വാറിയിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം. ആലൂർ പന്നിത്തടം വെങ്കരകുന്നിലെ ഉപയോഗ ശൂന്യമായ ക്വാറിയുടെ മുകളിൽ നിന്ന് ചാടുകയായിരുന്നു. ക്വാറിയിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

തൃത്താല കെ.ബി.മേനോൻ സ്മാരക എച്ച്.എസ്.എസ് വിദ്യാർത്ഥിനിയാണ്. അമിതമായി ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വഴക്കുപറഞ്ഞു. രാവിലെ ഏഴോടെ വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങി കുന്നിൻമുകളിലേക്ക് ഓടിപ്പോയി. പിന്നാലെ രക്ഷിതാക്കൾ ചെന്നെങ്കിലും കണ്ടെത്തിയില്ല. തെരച്ചിലിലാണ് മൃതദേഹം കണ്ടത്. തൃത്താല പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: ആദർശ്, ഗായത്രി, ആദിത്യൻ.