infant-death
INFANT DEATH

അഗളി: ജനന സമയത്ത് തൂക്കക്കുറവുണ്ടായിരുന്ന നവജാത ശിശു ചികിത്സയിലിരിക്കേ മരിച്ചു. പുതൂർ മുള്ളികുപ്പൻ കോളനിയിൽ രഞ്ജിത്‌- രഞ്ജിത ദമ്പതികളുടെ 23 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ജനന സമയത്ത് കുട്ടിക്ക് 1060 ഗ്രാം മാത്രമായിരുന്നു തൂക്കം.

നേരത്തെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരുന്ന രഞ്ജിതയെ വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെയായിരുന്നു പ്രസവവും. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മരിച്ചത്.