15 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ
പാലക്കാട്: മോസ്‌കോ, ഈജിപ്റ്റ്, അബുദാബി, കുവൈറ്റ്, ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് നെടുമ്പാശേരി വഴി 98 പ്രവാസികൾ കൂടി ജില്ലയിൽ മടങ്ങിയെത്തി. ഇവരിൽ 15 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 83 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
മോസ്‌കോയിൽ നിന്നെത്തിയ അഞ്ചുപേരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണ്. ഈജിപ്റ്റിൽ നിന്നെത്തിയ 20 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. അബുദാബിയിൽ നിന്നുള്ള 18ൽ അഞ്ചുപേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. കുവൈറ്റിൽ നിന്നുള്ള 24ൽ അഞ്ചുപേർ കൊവിഡ് കെയർ സെന്ററിലും 19 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ഷാർജയിൽ നിന്നുള്ള 19 പേരിൽ മൂന്നും ദുബായിൽ നിന്നുള്ള 12ൽ ഒരാളും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലാണ്.
ജില്ലയിൽ വീടുകളിലും സർക്കാരിന്റെ കൊവിഡ് കെയർ സെന്ററുകളിലുമായി നിലവിൽ 1492 പ്രവാസികളാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 394 പേ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുന്നു. 1098 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നു. 375 പ്രവാസികൾ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.