പാലക്കാട്: ജില്ലയിൽ ഇന്നലെ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളവർ 127. ജില്ലക്കാരായ ആറുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂരും മൂന്നുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.
രോഗബാധിതർ (വന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ)
തമിഴ്നാട് (2): ആറിന് ചെന്നൈയിൽ നിന്ന് വന്ന വണ്ടാഴി സ്വദേശി (23, പുരുഷൻ), മൂന്നിന് വന്ന കല്ലടിക്കോട് സ്വദേശി (38, പുരുഷൻ).
അബുദാബി (3): നാലിന് വന്ന കൊപ്പം കീഴ്മുറി സ്വദേശികളായ രണ്ടുപേർ (33, 27, പുരുഷന്മാർ), വിളയൂർ സ്വദേശി (30, പുരുഷൻ).
സൗദി (2): 11ന് വന്ന മേലാർകോട് സ്വദേശി (60, പുരുഷൻ), കോട്ടോപ്പാടം സ്വദേശി (40, പുരുഷൻ).
കുവൈത്ത് (1): 11ന് വന്ന തെങ്കര സ്വദേശി (31, പുരുഷൻ).
മഹാരാഷ്ട്ര (2): പത്തിന് പൂനയിൽ നിന്നുള്ള എലമ്പുലാശേരി സ്വദേശി (21, പുരുഷൻ), മുംബൈയിൽ നിന്നുള്ള കുഴൽമന്ദം സ്വദേശി (42, പുരുഷൻ).
ഡൽഹി (1): നാലിന് വന്ന തച്ചമ്പാറ സ്വദേശി (60, പുരുഷൻ).
ദുബായ് (2): അഞ്ചിന് വന്ന കുമരംപുത്തൂർ കുളപ്പാടം സ്വദേശി (37, പുരുഷൻ), ഒമ്പതിനെത്തിയ വിളയൂർ സ്വദേശി (50, പുരുഷൻ).
ഖത്തർ (1): കഞ്ചിക്കോട് സ്വദേശി (27, പുരുഷൻ).
രോഗമുക്തർ:
പൊൽപ്പുള്ളി സ്വദേശി (63, സ്ത്രീ), വരോട് സ്വദേശി (48, പുരുഷൻ), മണ്ണാർക്കാട് സ്വദേശി (26,പുരുഷൻ), കടമ്പഴിപ്പുറം സ്വദേശി (35, പുരുഷൻ), എലപ്പുള്ളി സ്വദേശി (47, പുരുഷൻ), കേരളശേരി സ്വദേശി (35, പുരുഷൻ), കാരാകുറുശി സ്വദേശി (49, പുരുഷൻ), പാലക്കാട് സ്വദേശി (23, പുരുഷൻ), നെല്ലായ സ്വദേശി (34, പുരുഷൻ), ചുനങ്ങാട് സ്വദേശി (50, പുരുഷൻ), അലനല്ലൂർ സ്വദേശി (23, പുരുഷൻ).