kavassry-kulam
കാവശേരി പാടൂർ കുണ്ടുതൊടിയിലെ ജ്യോതിബസുവിന്റെ സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കുളം

ആലത്തൂർ: സ്ത്രീകളുടെ കൈക്കരുത്തിൽ നാട്ടിൽ പുതിയ ജലസ്രോതസുകൾ സൃഷ്ടിക്കുകയാണ് കാവശേരി പഞ്ചായത്ത്. ഹരിത കേരളം മിഷനിലൂടെ തൊഴിലുറപ്പ് തൊഴിലുമായി സഹകരിച്ചാണ് സ്വകാര്യയിടങ്ങളിൽ കുളങ്ങൾ നിർമ്മിക്കുന്നത്.
പാടൂർ പതിനേഴാം വാർഡ് കുണ്ടുതൊടിയിൽ പുതിയ കുളം പൂർത്തിയായി. കുണ്ടുതൊടി ജ്യോതി ബസുവിന്റെ 50 സെന്റ് തെങ്ങിൻ തോപ്പിലെ രണ്ട് സെന്റ് സ്ഥലത്താണ് കുളം കുഴിച്ചിരിക്കുന്നത്. 21 തൊഴിലാളികളുടെ അദ്ധ്വാനത്തിലാണ് 500 തൊഴിൽ ദിനങ്ങളിലൂടെ കുളം നിർമ്മിച്ചത്.
12 മീറ്റർ നീളവും 10 മീറ്റർ വീതിയും 3.5 മീറ്റർ ആഴവുമുണ്ടിതിന്. കുളത്തിന് നല്ല ഉറവയുമുണ്ട്. പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണ് നിറച്ച് അരിക് സംരക്ഷിച്ചാണ് പ്രവൃത്തി. കുടിവെള്ളത്തിനും കൃഷിക്കും പദ്ധതി ഉപകാരപ്രദമാവും.