പാലക്കാട്: ജില്ലയിൽ 10 വയസിൽ താഴെയുള്ള അഞ്ച് കുട്ടികൾ ഉൾപ്പെടെ 27 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 181 ആയി.
തമിഴ്നാട്ടിൽ നിന്നെത്തിയ മുതുതല പെരുമുടിയൂർ സ്വദേശിനി (35), ചെന്നൈയിൽ നിന്ന് വന്ന മാത്തൂർ മണ്ണമ്പുള്ളി സ്വദേശികളായ അമ്മയും (37) രണ്ട് മക്കളും (18 ആൺകുട്ടി, 16 പെൺകുട്ടി), പരുതൂർ സ്വദേശിയായ പെൺകുട്ടി (അഞ്ച്), പിതൃസഹോദരൻ (30), കുവൈറ്റിൽ നിന്നെത്തിയ കുഴൽമന്ദം സ്വദേശി (41), ലക്കിടി പേരൂർ സ്വദേശി (42), തിരുമിറ്റക്കോട് കറുകപുത്തൂർ സ്വദേശി (48), തൃത്താല കോടനാട് സ്വദേശി (3), തൃത്താല മേഴത്തൂർ സ്വദേശി (43), തരൂർ അത്തിപ്പൊറ്റ സ്വദേശി (33), നെല്ലായ എഴുവന്തല സ്വദേശി (31), ഒമാനിൽ നിന്നെത്തിയ വല്ലപ്പുഴ സ്വദേശി (5, കുട്ടിയുടെ അമ്മയ്ക്ക് ജൂൺ 11ന് രോഗം സ്ഥിരീകരിച്ചു).
ഹൈദരാബാദിൽ നിന്നെത്തിയ വല്ലപ്പുഴ ചൂരക്കോട് സ്വദേശിനി (80), ഖത്തറിൽ നിന്നെത്തിയ തിരുമിറ്റക്കോട് പെരിങ്ങന്നൂർ സ്വദേശി (60), ദോഹയിൽ നിന്നുള്ള കപ്പൂർ കല്ലടത്തൂർ സ്വദേശികളായ അമ്മയും (29) രണ്ടു മക്കളും (ആറ് വയസുള്ള ആൺകുട്ടി, ഒരു വയസുള്ള പെൺകുട്ടി), യു.എ.ഇ.യിൽ നിന്നുവന്ന വല്ലപ്പുഴ സ്വദേശി (42), തൃത്താല കണ്ണനൂർ സ്വദേശി (42), സൗദിയിൽ നിന്നെത്തിയ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി (35), മുതുതല സ്വദേശി (3), ഡൽഹിയിൽ നിന്നുള്ള പൊൽപ്പുള്ളി പനയൂർ സ്വദേശികളായ സഹോദരങ്ങൾ, കസാക്കിസ്ഥാനിൽ നിന്നുവന്ന കുഴൽമന്ദം സ്വദേശി (31) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂരിൽ ജയിൽ ഉദ്യോഗസ്ഥനായ പട്ടാമ്പി സ്വദേശിക്കാണ് (55, പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു തടവുപുള്ളിയുമായുള്ള സമ്പർക്കത്തിലൂടെ ആണ് രോഗം ബാധ.
15 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ
ഗൾഫ് മേഖലയിൽ നിന്ന് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയത് 128 പാലക്കാട് സ്വദേശികൾ. ഇവരിൽ 15 പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 113 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിലവിൽ 2034 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 489 പേരാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുള്ളത്.