covid
..

ഇന്നലെ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു


പാലക്കാട്: ജില്ലയിൽ ഗർഭിണിയുൾപ്പെടെ 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലാണ്. ഒരാൾക്ക് രോഗമുക്തിയുണ്ട്. രോഗം സ്ഥിരീകരിച്ചവരെല്ലാവരും വിദേശത്ത് നിന്നുള്ളവരാണ്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 195 ആയി. പാലക്കാട്ടുകാരായ അഞ്ചുപേർ മഞ്ചേരിയിലും മൂന്നുപേർ എറണാകുളത്തും കണ്ണൂർ,​ തിരുവനന്തപുരം,​ കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോ ആളുകൾ വീതവും ചികിത്സയിലുണ്ട്.

രോഗബാധിതർ

കുവൈത്ത് (7)​: മുതുതല പെരുമുടിയൂർ സ്വദേശി (48), കാരാകുറുശി സ്വദേശി (25), വിളയൂർ സ്വദേശി (38, മഞ്ചേരിയിൽ). ചിറ്റൂർ നരങ്കുഴി സ്വദേശി (28), പുതുക്കോട് സ്വദേശി (38), കൊപ്പം കുരുത്തികുണ്ട് സ്വദേശി (44), വിളയൂർ കരിങ്ങനാട് സ്വദേശി (42). അബുദാബി (4)​: മണ്ണാർക്കാട് പെരുമ്പിടാരി സ്വദേശി (26), പട്ടാമ്പി ശങ്കരമംഗലം സ്വദേശി (30), കൊപ്പം കീഴ്മുറി സ്വദേശി (54), മുളയങ്കാവ് സ്വദേശി (48). സൗദി (3)​: തിരുവേഗപ്പുറ കൈപ്പുറം സ്വദേശി (28), തെങ്കര ആനമൂളിയിലെ ഗർഭിണി (21), തച്ചനാട്ടുകര സ്വദേശി (38). ദുബായ് (1)​: കൊപ്പം കീഴ്മുറി സ്വദേശി (30). ഒമാൻ (1)​: കൊപ്പം മണ്ണേങ്ങോട് സ്വദേശി (47).