 
പാലക്കാട്: ജില്ലയിൽ ഇന്നലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 214 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മുഴുവൻ ആളുകളും വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കൊവിഡ് പരിശോധന കേന്ദ്രവും ഐ.പിയും മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് വലിയ ആശ്വാസമാണ്.
കൊവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ 214 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 12 പേർ നിരീക്ഷണത്തിലുമുണ്ട്. ഇന്നലെ 31 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 17036 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 16068 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 435 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്നലെ മാത്രം 428 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 218 പേർ രോഗമുക്തി നേടി. പുതുതായി 294 സാമ്പിളുകളും അയച്ചു. 56736 പേരാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയത്. ഇതിൽ ഇന്നലെ മാത്രം 1318 പേർ ക്വാറന്റൈൻ പൂർത്തിയാക്കി. നിലവിൽ 9352 പേർ ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിൽ തുടരുന്നു.
 മെഡിക്കൽ കോളേജിൽ കൊവിഡ് ഐ.പി പ്രവർത്തനം ആരംഭിച്ചു
പാലക്കാട്: ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് ഐ.പി പ്രവർത്തനം ആരംഭിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 35 രോഗികളെ ഇന്നലെ രാത്രിയോടെ 108 ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. 
ബാക്കിയുള്ളവരെ ഘട്ടം ഘട്ടമായി മാറ്റും. മെയിൻ ബ്ലോക്കിലെ പരീക്ഷാ ഹാളിലാണ് വാർഡ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. 100 പേർക്കുള്ള സൗകര്യമാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ ജില്ലാ ആശുപത്രിയിൽ തന്നെ തുടരും.
 പുതിയ രോഗബാധിതർ
 കുവൈത്ത് - 6
കല്ലടിക്കോട് കരിമ്പ സ്വദേശികളായ 59 കാരനും 57 വയസുള്ള സ്ത്രീ, ഷൊർണൂർ പരുത്തിപ്ര സ്വദേശി (28), ജൂൺ 12ന് വന്ന ലക്കിടി സ്വദേശികൾ (32,39 പുരുഷൻ), കേരളശ്ശേരി സ്വദേശി (40)
 തമിഴ്നാട് - 1
ചെന്നൈയിൽ നിന്നും വന്ന ശ്രീകൃഷ്ണപുരം
കോട്ടപ്പുറം സ്വദേശി(38)
 ഒമാൻ - 2
തിരുനെല്ലായി സ്വദേശിനി (56), പറളി 
എടത്തറ സ്വദേശി (59)
 ഡൽഹി - 1
കോങ്ങാട് സ്വദേശി (30)
 യു.എ.ഇ -5
കുഴൽമന്ദം ചിതലി സ്വദേശി (30), ചളവറ സ്വദേശി (42), അബുദാബിയിൽ നിന്നും വന്ന നെല്ലായ സ്വദേശി (20), ഷാർജയിൽ നിന്ന് വന്ന നെല്ലായ സ്വദേശി (39), ദുബായിൽ നിന്നു വന്ന പറളി എടത്തറ സ്വദേശി (36)
 സൗദി - 3
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (30), ജൂൺ 12ന് വന്ന കരിമ്പ സ്വദേശി (43), അമ്പലപ്പാറ സ്വദേശി (47)
 കർണാടക - 1
ബാംഗ്ലൂരിൽ നിന്ന് വന്ന കുഴൽമന്ദം സ്വദേശി (55)
 മഹാരാഷ്ട്ര - 4
ജൂൺ പത്തിന് വന്ന മണ്ണാർക്കാട് പെരിമ്പടാരി സ്വദേശികളായ അമ്മയും(36) മൂന്ന് മക്കളും (12, എട്ട് വയസുള്ള പെൺകുട്ടികൾ, നാലു വയസുള്ള ആൺകുട്ടി)
 ബീഹാർ -1
ജൂൺ 13ന് വന്ന എരുത്തേമ്പതി സ്വദേശി (36).