ചി​റ്റൂ​ർ​:​ ​സ്വ​ന്ത​മാ​യി​ ​സ്ഥ​ല​വും​ ​വീ​ടും​ ​റേ​ഷ​ൻ​കാ​ർ​ഡും​ ​ഇ​ല്ലാ​തെ​ ​എ​രു​ത്തേ​മ്പ​തി​ ​രാ​ജീ​വ് ​കോ​ള​നി​യി​ലെ​ ​പു​റ​മ്പോ​ക്കി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​സു​ബ്ര​ഹ്മ​ണ്യ​ന്റെ​ ​കു​ടും​ബ​ത്തി​ന് ​റേ​ഷ​ൻ​ ​കാ​ർ​ഡ് ​ല​ഭ്യ​മാ​ക്കാ​ൻ​ ​ന​ട​പ​ടി​യാ​യി.​ ​മാ​ന​സി​ക​ ​രോ​ഗി​യാ​യ​ ​ഭാ​ര്യ​ ​അ​മ​ൽ,​ ​പ​ത്താം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​ന്ന​ ​മ​ക​ൾ​ ​ഈ​ശ്വ​രി​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​കു​ടും​ബം​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​പു​റ​മ്പോ​ക്കി​ൽ​ ​മ​ഴ​യും​ ​വെ​യി​ലു​മേ​റ്റ് ​ക​ഴി​യു​ന്ന​ത് ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.​ ​വാ​ർ​ത്ത​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​റേ​ഷ​നിം​ഗ് ​ഇ​ൻ​സ്‌​പെ​പെ​ക്ട​ർ​ ​സ്ഥ​ല​ത്തെ​ത്തി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി.​ ​നി​ജ​ ​സ്ഥി​തി​ ​ബോ​ദ്ധ്യ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ഈ​ ​കു​ടും​ബ​ത്തി​ന് ​ഉ​ട​ൻ​ ​ത​ന്നെ​ ​റേ​ഷ​ൻ​ ​കാ​ർ​ഡ് ​ന​ല്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​അ​റി​യി​ച്ചു.
വ​ർ​ഷ​ങ്ങ​ളാ​യി​ ​ഈ​ ​സ്ഥ​ല​ത്തു​ ​സ്ഥി​ര​താ​മ​സ​മാ​യി​ട്ടും​ ​സു​ബ്ര​ഹ്മ​ണ്യ​നും​ ​മാ​ന​സി​ക​ ​രോ​ഗി​യാ​യ​ ​ഭാ​ര്യ​ ​അ​മ​ലിനും ​ ​ആ​ധാ​ർ​ ​കാ​ർ​ഡോ​ ​മ​റ്റ് ​സ​ർ​ക്കാ​ർ​ ​രേ​ഖ​ക​ളോ​ ​ഇ​ല്ല.​ ​മ​ക​ൾ​ ​ഈ​ശ്വ​രി​ക്കു​മാ​ത്ര​മാ​ണ് ​ആ​ധാ​ർ​ ​ഉ​ള്ള​ത്.​ ​ആ​ധാ​ർ​ ​ല​ഭ്യ​മാ​ക്കാ​നു​ള്ള​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ല്കി​യി​ട്ടു​ണ്ട്.​ ​ഇ​വ​ർ​ക്ക് ​ഉ​ട​ൻ​ ​ത​ന്നെ​ ​റേ​ഷ​ൻ​ ​കാ​ർ​ഡ് ​ല​ഭ്യ​മാ​ക്കു​മെ​ന്ന് ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​ആ​ർ.​ഐ​ ​പ​രീ​ത​ ​പ​റ​ഞ്ഞു.