lottery

ചെർപ്പുളശ്ശേരി: ഇന്നലെ നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ സമ്മർ ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 6 കോടി ലഭിച്ചത് പാലക്കാട്, ചെർപ്പുളശ്ശേരി തൂതയിൽ വിറ്റ ടിക്കറ്റിന്. SE 208304 എന്ന നമ്പറിനാണ് സമ്മാനം. ചെർപ്പുളശ്ശേരി ശാസ്താ ലോട്ടറി ഏജൻസിയിൽ നിന്നും വാങ്ങി തൂതയിലെ ഏജന്റായ സുബാഷ് ചന്ദ്രബോസാണ് ഈ ടിക്കറ്റ് വിറ്റത്. മൂന്നു ദിവസം മുമ്പാണ് ശാസ്താ ഏജൻസിയിൽ നിന്നു ടിക്കറ്റ് വാങ്ങി സുബാഷ് വിൽപ്പനയ്ക്ക് വച്ചത്. ഭാഗ്യശാലി ആരെന്ന് അറിവില്ല. തൂത ഭഗവതി ക്ഷേത്രത്തിനു സമീപം തട്ടുകടയോട് ചേർന്നാണ് ലോട്ടറിക്കട. വാഹനയാത്രക്കാർ ഉൾപ്പടെ തട്ടുകടയിൽ വരുന്നവർ ടിക്കറ്റ് എടുക്കാറുണ്ടെന്ന് സുബാഷ് പറഞ്ഞു.
എട്ട് വർഷത്തോളമായി ലോട്ടറി വിൽപ്പന നടത്തുന്ന സുബാഷിന് ആദ്യമായാണ് ഇത്രയും വലിയ തുകയുള്ള സമ്മാന ടിക്കറ്റ് കിട്ടുന്നത്. ഭാഗ്യശാലി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സുബാഷും.

എസ്.ഇ 208304 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എസ്.എ 159533, എസ്.ബി 269015, എസ്.സി 254802, എസ്.ഡി 150170, എസ്.ഇ 241220 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്ക് രണ്ടാം സമ്മാനമായി 25 ലക്ഷം രൂപ വീതം ലഭിക്കും. എസ്.എ 102868, എസ്.ബി 156627, എസ്.സി 303585, എസ്.ഡി 105762, എസ്.ഇ 332728, എസ്.എ 164066, എസ്.ബി 363237, എസ്.സി 111924, എസ്.ഡി 292240, എസ്.ഇ 116018 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്ക് മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. എസ്.എ 208304, എസ്.ബി 208304, എസ്.സി 208304, എസ്.ഡി 208304 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 1,00,000 രൂപ വീതവും ലഭിക്കും.