പാലക്കാട്: 15 വയസുള്ള ആൺകുട്ടിക്ക് ഉൾപ്പെടെ നാലുപേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം 20 കേസുകൾക്ക് മുകളിൽ റിപ്പോർട്ട് ചെയ്തിരുന്നത് ഇന്നലെ ഒറ്റക്കത്തിലേക്ക് ചുരുങ്ങിയത് ജില്ലയ്ക്ക് തെല്ലൊരു ആശ്വാസമാണ്. മൂന്നുപേർ രോഗമുക്തരായതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 261 ആയി.
പുതിയ രോഗബാധിതർ
മഹാരാഷ്ട്ര -1
കാരാക്കുറുശ്ശി സ്വദേശി (57). ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
കുവൈത്ത് -1
അകത്തേത്തറ സ്വദേശി (34)
യു.എ.ഇ -1
കണ്ണമ്പ്ര സ്വദേശി (36)
സമ്പർക്കം
ലക്കിടി പേരൂർ സ്വദേശി (15 ആൺകുട്ടി). ഈ കുട്ടിയുടെ അമ്മൂമ്മയ്ക്ക് ജൂൺ ഒമ്പതിനും രണ്ട് സഹോദരങ്ങൾക്ക് ജൂൺ 15നും കോയമ്പത്തൂരിൽ നിന്നുവന്ന പിതാവിനും അമ്മയ്ക്കും ജൂൺ 16നും രോഗം സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ സഞ്ചരിച്ച ബസ് റൂട്ടുകൾ
കൊവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ജൂൺ 15നും 22നും ജൂൺ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരം ആരോഗ്യവകുപ്പ് പുറത്തിറക്കി. ജൂൺ 15നും 22നും ഗുരുവായൂർ - പാലക്കാട് റൂട്ടിൽ യാത്ര ചെയ്ത ആർ.പി.സി 108 നമ്പർ ബസ് ഈ രണ്ട് തീയതികളിലും രാവിലെ 8.30ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 11മണിക്ക് പാലക്കാടെത്തി. പാലക്കാട് നിന്ന് രാവിലെ 11.45ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.15 ന് ഗുരുവായൂരിൽ തിരിച്ചെത്തി. ഗുരുവായൂരിൽ നിന്ന് ഉച്ചയ്ക്ക് മൂന്നിന് പുറപ്പെട്ട് വൈകീട്ട് 5.30ന് പാലക്കാടെത്തി. പാലക്കാട് നിന്ന് വൈകീട്ട് ആറിന് പുറപ്പെട്ട് രാത്രി 8.30ന് ഗുരുവായൂരിൽ തിരിച്ചെത്തി യാത്ര അവസാനിപ്പിച്ചു.
ജൂൺ 25ന് ആർ.പി.സി 718 ബസ് ഗുരുവായൂർ - വാടാനപ്പള്ളി - തൃശൂർ - വൈറ്റില റൂട്ടിലാണ് സർവീസ് നടത്തിയത്. ഈ ബസിൽ ജോലി ചെയ്ത മലപ്പുറം എടപ്പാൾ സ്വദേശിയായ കണ്ടക്ടർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ യാത്രക്കാർ, ജീവനക്കാർ എന്നിവർ അടിയന്തരമായി അതത് പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം ഹോം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
മടങ്ങി എത്തിയത് 37 പ്രവാസികൾ
മസ്‌കറ്റ്, പാരീസ്, ദുബായ്, ഷാർജ, കുവൈറ്റ്, റാസൽഖൈമ, അബുദാബി, ഖത്തർ എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി കഴിഞ്ഞദിവസം രാത്രി ജില്ലയിലെത്തിയത് 37 പാലക്കാട് സ്വദേശികൾ. ഇവരിൽ 7 പേർ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.
ജില്ലയിൽ വീടുകളിലും സർക്കാരിന്റെ കൊവിഡ് കെയർ സെന്ററുകളിലുമായി നിലവിൽ 2375 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 588 പേരാണ് ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈനിലാണ്.
261നിലവിൽ ചികിത്സയിലുള്ള രോഗികൾ
ഇന്നലെ മാത്രം 45 പേരെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇതുവരെ 18431 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
16757 പരിശോധനാ ഫലങ്ങളിൽ 486 എണ്ണം പോസിറ്റീവ്.
പുതുതായി 500 സാമ്പിളുകളും അയച്ചു. 1674 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
ഇതുവരെ 223 പേർ രോഗമുക്തി നേടി
58245 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി
ഇന്നലെ 298 പേർ ക്വാറന്റൈൻ പൂർത്തിയാക്കി.
നിലവിൽ 10746 പേർ വീട്ടിൽ നിരീക്ഷണത്തിൽ തുടരുന്നു