എടത്തനാട്ടുകര: ജി.ഒ.എച്ച്.എസ്.എസ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റ് സംഘടിപ്പിച്ച ഗ്രീൻ ചലഞ്ച് ശ്രദ്ധേയമായി. യൂണിറ്റിന്റെ പ്ലാസ്റ്റിക് ഫ്രീ കാമ്പസ് ആന്റ് കമ്മ്യൂണിറ്റി പ്രൊജക്ടിന്റെ ഭാഗമായി തൈനടൽ മത്സരം സംഘടിപ്പിച്ചു. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി, ബ്ലോക്ക് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ടിൽ, എം.ജിനേഷ്, റഷീദ് ആലായൻ, ഒ.ഫിറോസ്, പ്രിൻസിപ്പൽ രാജ്കുമാർ, പ്രധാനാദ്ധ്യാപകൻ എൻ.അബ്ദു നാസർ, സ്‌കൗട്ട് അദ്ധ്യാപകൻ ഒ.മുഹമ്മദ് അൻവർ സംബന്ധിച്ചു.