പാലക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 98.74% ജയം. പരീക്ഷയെഴുതിയ 38,714 വിദ്യാർത്ഥികളിൽ (19,587 ആൺകുട്ടികൾ, 19,127 പെൺകുട്ടികൾ) 38,227 പേർ (19,210 ആൺകുട്ടികൾ, 19,017 പെൺകുട്ടികൾ) ഉപരിപഠനാർഹരായി.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 17,397 (98.6%), ഒറ്റപ്പാലം- 11,875 (98.88%), മണ്ണാർക്കാട്- 8,955 (98.84%) ജയിച്ചു. യഥാക്രമം 17644, 12010, 9060 വിദ്യാർത്ഥികളാണ് ഇവിടങ്ങളിൽ പരീക്ഷയെഴുതിയത്.
104 സ്‌കൂളുകൾക്ക് നൂറുമേനി
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിഭാഗങ്ങളിലെ 104 സ്‌കൂളുകൾ നൂറുമേനി ജയം കൈവരിച്ചു. ഇതിൽ 40 സർക്കാർ സ്‌കൂളുകളും 27 എയ്ഡഡ്, 37 അൺ എയ്ഡഡ് സ്‌കൂളുകളുമുണ്ട്.
2821 സമ്പൂർണ എ പ്ലസ്
2821 വിദ്യാർത്ഥികൾക്ക് സമ്പൂർണ എ പ്ലസ് ലഭിച്ചു. സർക്കാർ സ്‌കൂളുകളിലെ 1003 (പെൺ- 752, ആൺ- 251), എയ്ഡഡ് വിഭാഗത്തിൽ 1329 (പെൺ- 994, ആൺ- 335), അൺ എയ്ഡഡിൽ 489 (പെൺ- 359, ആൺ- 130) മുഴുവൻ എ പ്ലസ് കരസ്ഥമാക്കി.