ksrtc
.

പാലക്കാട്: കെ.എസ്.ആർ.ടി.സി ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സർവീസിന്റെ ഭാഗമായി അദ്ദേഹമെത്തിയ പാലക്കാട് ഡിപ്പോയിലും മുൻകരുതൽ സ്വീകരിച്ചതായി ടി.ഡി.ഒ അറിയിച്ചു.

ജൂൺ 27ന് രോഗം സ്ഥിരീകരിച്ച എടപ്പാൾ സ്വദേശിയായ കണ്ടക്ടർ സഞ്ചരിച്ച ബസ് ജൂൺ 22ന് രാവിലെയും വൈകിട്ടും ജില്ലയിൽ സർവീസ് നടത്തിയിരുന്നു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പാലക്കാട് ഡിപ്പോയിലെ ആർക്കും രോഗബാധിതനുമായി പ്രാഥമിക സമ്പർക്കമുണ്ടായിട്ടില്ല. അന്നേദിവസം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനകത്ത് ഉണ്ടായിരുന്ന രണ്ട് ജീവനക്കാരോട് നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകി. ഓഫീസിൽ അണുനശീകരണം നടത്തി. ഇൻസ്‌പെക്ഷന്റെ ഭാഗമായി ബസിൽ കയറിയ ഒറ്റപ്പാലം സ്വദേശികളായ രണ്ട് ഉദ്യോഗസ്ഥരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പരിശോധന നടത്താൻ ഡി.എം.ഒ.യ്ക്ക് കത്ത് നൽകി.