തിരുവല്ല: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി അസി.ഡയറക്ടർ ഓഫിസിനു മുന്നിൽ ധർണ നടത്തി. കെ.പി.സി.സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡന്റ് അഡ്വ.രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ബെന്നി തിട്ടയിൽ,സണ്ണി തോമസ്,കെ.ജെ. മാത്യു,ജോസുകുട്ടി,തോമസ് കോവൂർ, പീതാംബരൻ,ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.