school
ചൂരക്കോട് ഗവ. എൽ. പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവ്വഹിക്കുന്നു.

അടൂർ: ചൂരക്കോട് ഗവ: എൽ.പി.സ്കൂളിന് പുതിയ കെട്ടിടനിർമ്മാണത്തിന് തുടക്കമായി.ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നു അനുവദിച്ച 50 ലക്ഷം രൂപചെലവഴിച്ചാണ് സ്ഥലപരിമിതികളാൽ വീർപ്പുമുട്ടുന്ന ചൂരക്കോട് ഗവ.എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ വഴിയൊരുങ്ങിയത്.നിർമ്മാണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റെജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് ആമ്പാടി,വാർഡ് മെമ്പർ ടി.ഡി.സജി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രമതി,ഹെഡ്മിസ്ട്രസ് സി.എം.ബുഷറ, സ്കൂൾ വികസന സമിതി വൈസ് ചെയർപേഴ്സൺ പ്രിയ എന്നിവർ സന്നിഹിതരായായിരുന്നു.അടൂർ സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്കുള്ള സർക്കാർ സ്കൂളുകളിൽ ഒന്നാണിത്.വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങൾക്ക് നടുവിലാണ് സ്കൂളിന്റെ പ്രവർത്തനം.സ്മാർട്ട് ക്ളാസ് മുറികൾ ഉണ്ടെങ്കിലും ക്ളാസ് മുറികളുടെ അപര്യാപ്തയാണ് സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് തടസമാകുന്നത്. ഈ വിഷയം കേരളകൗമുദിയാണ് പുറത്തുകൊണ്ടുവരുന്നത്.ഇതിനെ തുടർന്നാണ് എം.എൽ.എ ഫണ്ട് അനുവദിച്ചത്.