ചെങ്ങന്നൂർ: വൈദ്യുതിചാർജ്ജ് വർദ്ധനവിനെതിരെ സേവാദൾ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് സജു പുലിയൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ സോമൻ പ്ലാപ്പള്ളി, കെ.ബി.യശോധരൻ,വരുൺ മട്ടയ്ക്കൽ,ഗോപു പുത്തൻമഠത്തിൽ,ജെയ്സൺ ചാക്കോ,എം.കെ.ചന്ദ്രൻ,പി.സി.രാജു എന്നിവർ പ്രസംഗിച്ചു.