പത്തനംതിട്ട : പട്ടികജാതി,വർഗ വിഭാഗങ്ങൾക്ക് സാമ്പത്തിക പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാംബവ മഹാസഭ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റ് കെ.കെ സഹദേവൻ, ജനറൽ സെക്രട്ടറി വി. സുകുമാരൻ, വൈസ് പ്രസിഡന്റ് സോമൻ പാമ്പായിക്കോട്, പി.സി. രാജേഷ്, സജി ചെറുവക്കൽ, വി.എം സന്തോഷ്, സുനിൽ കായംകുളം, കെ.കെ രാജു എന്നിവർ പങ്കെടുത്തു.