ചെങ്ങന്നൂർ: മുഖ്യമന്ത്രിയുടെ കൊവിഡ്19 ദുരിതാശ്വാസനിധിയിലേക്ക് ഡി.വൈ.എഫ്.ഐ നടത്തുന്ന റിസൈക്കിൾ കേരള പദ്ധതിയിൽ ചെങ്ങന്നൂർ പുത്തൻ കാവ്,ബിബിൻ നിലയത്തിൽ ചാണ്ടി ഫിലിപ്പ് തന്റെ അംബാസിഡർ കാർ കൈമാറി.ചാണ്ടി ഫിലിപ്പ്,ഭാര്യ ശോശാമ്മ എന്നിവരിൽ നിന്നും സജി ചെറിയാൻ എം.എൽ.എ താക്കോൽ ഏറ്റു വാങ്ങി.സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയംഗം എം.കെ മനോജ്, നഗരസഭാ കൗൺസിലർ എബി ചാക്കോ, ഡി.വൈ.എഫ്.ഐ ടൗൺ ഈസ്റ്റ് മേഖലകമ്മിറ്റി പ്രസിഡന്റ് ശ്രീകല ഗോപി,സെക്രട്ടറി അശ്വിൻ ദത്ത്,ഗോകുൽ കേശവ്,പ്രവീൺ.,ജേക്കബ് വർഗീസ്,വാർഡ് കൗൺസിലർ എബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.