പത്തനംതിട്ട : സംസ്ഥാനത്തെ സ്വകാര്യ,അൺ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ സർക്കാരിന് നൽകിയ ശുപാർശ പരിഗണിച്ച് ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും നിയമനിർമ്മാണം നടപ്പാക്കുന്നതുവരെ ഫീസ് ഘടന നിശ്ചയിക്കുന്നതിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കണമെന്നും ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി അഡ്വ.പി.സി.ഹരി ആവശ്യപ്പെട്ടു.