മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്തിലെ തെള്ളിയൂർ പാട്ടമ്പലത്തിൽ പ്രവർത്തിക്കുന്ന 53-ാം അങ്കണവാടി ജീവനക്കാർ തെള്ളിയൂർ ഗവ.ആശുപത്രിയിൽ സൗജന്യമായി മാസ്‌കുകൾ നിർമ്മിച്ചു നൽകി.അങ്കണവാടി അദ്ധ്യാപിക മായ, സഹപ്രവർത്തക രമണി എന്നിവരാണ് മാസ്‌ക് നിർമ്മിച്ചത്.എഴുമറ്റൂർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിഅനിൽകുമാർ തെള്ളിയൂർ പി.എച്ച്.സി ഡോക്ടർ സ്മിത പാർവതി മോഹനന് മാസ്‌കുകൾ കൈമാറി.ആൻ ഡാർലി,ഉഷ എന്നിവർ പങ്കെടുത്തു.ഇരുവരുടെയും നേതൃത്വത്തിൽ നേരത്തെ തെള്ളിയൂർക്കാവ് സേവാഭാരതി പ്രവർത്തകർക്കും,തടിയൂർ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്‌കൂളിലേക്കും മാസ്കുകൾ നിർമ്മിച്ചു നൽകിയിരുന്നു.