31-dr-ms-sunil
സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ, പണിത് നൽകിയ 171മത്തെ വീട് കൊടുമൺ മണികണ്ഠൻ നായർക്കും കുടുംബത്തിനും നൽകി ചലച്ചിത്ര താരം അഞ്ജു കുര്യൻ താക്കോൽദാനവും ഉദ്ഘാടനവും നിർവഹിക്കുന്നു

പത്തനംതിട്ട: സ്വന്തമായി വീടില്ലാതിരുന്നിട്ടും നിർദ്ധനരെ സഹായിച്ച് മാതൃകയായ കൊടുമൺ പ്ലാന്റേഷനിലെ ലയത്തിൽ താമസിച്ചിരുന്ന മണികണ്ഠൻ നായർക്ക് സാമൂഹ്യ പ്രവർത്തക ‌ഡോ.എം.എസ്.സുനിൽ വീട് നിർമ്മിച്ചുനൽകി. ഒരു വർഷത്തിന് മുമ്പ് മരം തലയിൽ വീണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുമണികണ്ഠൻ നായർ. അന്ന് നിർദ്ധനരെ സഹായിക്കണമെന്ന പ്ലസ് വൺ വിദ്യാർത്ഥിയായ മകൻ വിഷ്ണുവിന്റെ ആവശ്യപ്രകാരം സ്വന്തം ഭൂമി മണികണ്ഠൻ നായർ മൂന്ന് കുടുംബങ്ങൾക്ക് വീതിച്ചുനൽകിയിരുന്നു. ഷിക്കാഗോ ഫ്രണ്ട്സ് ആർ അസ് അംഗം ജേക്കബിന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ചു നൽകിയത്.. എം,എസ് സുനിൽ നൽകുന്ന 171മത്തെ വീടാണിത് ചലച്ചിത്ര താരം അഞ്ജു കുര്യൻ താക്കോൽദാനം നിർവഹിച്ചു..
പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്, വാർഡ് മെമ്പർ സജിത.എസ്, കെ.പി.ജയലാൽ, അനു കുര്യൻ, സന്തോഷ്. എം.സാം എന്നിവർ പ്രസംഗിച്ചു.