ചെങ്ങന്നൂർ: ജില്ലാ ആശുപത്രി ജീവനക്കാർക്കും ആശാ പ്രവർത്തകർക്കും സൗജന്യമായി ഫെയ്സ് ഷീൽഡ് കൈമാറി.ജവഹർ ബാലജനവേദി ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപവർ കോൺഗ്രസ് നവമാദ്ധ്യമ കൂട്ടായ്മയുടെ സഹകരണത്തോടെ ജില്ലാ ആശുപത്രി ജീവനക്കാർക്കും നഗരസഭയിലെ ആശാപ്രവർത്തകർക്കും സൗജന്യമായി ഫെയ്സ് ഷീൽഡ് കൈമാറി.നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ വിതരണോദ്ഘാടനം നിർവഹിച്ചു.ജവഹർ ബാലജനവേദി ബ്ലോക്ക് ചെയർമാൻ റോവിൻ വെണ്മണി അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ജിതേഷ്,ഡോ.ജീവ് ജസ്റ്റിസ്,പി.എച്ച്.എൻ.വി.ആർ.വത്സല,എസ്.ആർ.രാജു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് ബുധനൂർ, എൻ സി രഞ്ജിത്ത്, കെ എസ്.യു ജില്ലാ സെക്രട്ടറി സോജി കോശി,അൻവിൻ സെസിൽ,ജെറിൻ ചെന്നിത്തല, ഹരി ഗ്രാമം,ലിബിൻ കീക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.