തിരുവല്ല: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ 56 -) ചർമദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് കടപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണായോഗം നടത്തി.കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ജോസ് വി.ചേരിപീതാംബരദാസ്,ബാബു കൊല്ലംപറമ്പിൽ,വി.സി.വർഗീസ്,ജിവിന്,മോഹൻ മത്തായി,പങ്കജാക്ഷൻ പിള്ള,കെ.എസ്.വർക്കി, ടി.കെ.പ്രഹ്ളാദൻ,റിജോ ജോർജ്ജ്,കെ.ജി.പീലിപ്പോസ്, മേഴ്‌സി ഏബ്രഹാം,ടി.കെ.വർഗീസ് എന്നിവർ പ്രസംഗിച്ചു.