മല്ലപ്പള്ളി : ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല ഐ.ഡി കാർഡ് വിതരണം ആരംഭിച്ചു.മല്ലപ്പള്ളി വ്യാപാരഭവനിൽ എ.കെ.പി.എ സംസ്ഥാന ട്രഷറാർ മോനച്ചൻ തണ്ണിത്തോട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സനീഷ് ദേവസ്യ,ജോബി അലക്‌സാണ്ടർ, ജിനോജ്,പ്രകാശ് നെപ്ട്യൂൺ, മേഖലാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.വൃക്ക രോഗം മൂലം ചികിത്സയിൽ കഴിയുന്ന മല്ലപ്പള്ളി മേഖലാ കമ്മിറ്റി അംഗത്തിന് ഒരു ലക്ഷം രൂപ ചികിത്സാ സഹായമായി നൽകി.