തണ്ണിത്തോട്: പഞ്ചായത്തിലെ ക്വാറന്റീൻ സെന്ററിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്വാറന്റീൻ സെന്ററിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരിൽ ചിലരെ നിരീക്ഷണത്തിലാക്കണമെന്ന് ബി.ജെ.പി. തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

വൊളന്റിയർമാരും മതിയായ സുരക്ഷയില്ലാതെയാണ് നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഇടപഴകികൊണ്ടിരുന്നത്. അതിനാൽ ഇവിടുത്തെ ആരോഗ്യ, സന്നദ്ധ പ്രവർത്തകരെയും നിരീക്ഷണത്തിലാക്കാൻ വേണ്ട നടപടി പഞ്ചായത്ത് ഭരണസമിതിയും,ആരോഗ്യ വകുപ്പും ചേർന്ന് നടപ്പാക്കണമെന്ന് പ്രസിഡന്റ് പി.ഡി. ശശിധരനും,ജനറൽ സെക്രട്ടറി ടി.സി.വിജയകുമാറും ആവശ്യപ്പെട്ടു.