കോന്നി : രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാം വാർഷികദിനമായ ഇന്നലെ ബി.ജെ.പി കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിസാൻ സമ്മാൻനിധി,ജൻധൻ യോജന,മുദ്രയോജന,സ്റ്റാർട്ട് അപ്പ് പദ്ധതികൾ ഉൾപ്പടെയുള്ള കേന്ദ്ര പദ്ധതികളുടെ സഹായത്തിനായുള്ള ഹെൽപ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നിർവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ്, ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ,മണ്ഡലം പ്രസിഡന്റ് ജിനോജ്,ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ആർ.രാകേഷ്,സുരേഷ് കാവുങ്കൽ,വൈസ് പ്രസിഡന്റ് ചിറ്റൂർ കണ്ണൻ,കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബാലഗോപാൽ,കോന്നി യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ,ജനറൽ സെക്രട്ടറി വിഷ്ണു ദാസ്,രഞ്ജിത് ഐരവൺ,ജിഷ്ണു, ശ്രയസ്, രഞ്ജിത് മാളിയേക്കൽ,അഖിൽ ശഭു, ഗിരീഷ് ഗോപി,വിഷ്ണു പ്രസാദ്,അഖിൽ ആർ,വൈശാഖ്. എന്നിവർ പങ്കെടുത്തു.