കുളനട:കെ.എസ്.യു കുളനട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.യു സ്ഥാപകദിനത്തോടനുബന്ധിച്ച് കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ പച്ചക്കറി വിത്തുകളും പ്രതിരോധ മരുന്നുകളും കുളനട ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.കെചന്ദ്രകുമാറിന് കൈമാറി ഡി.സി.സി ജന.സെക്രട്ടറി എൻ.സി മനോജ് ഉദ്ഘാടനം നിർവഹിച്ചു.കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആഘോഷ് വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ അജിൻ സണ്ണി,ജിജൻ ജോൺ,ജിബിൻ ഡി.ബാബു,ജിബിൻ രാജൻ എന്നിവർ നേതൃത്വം നൽകി.