 
ചെങ്ങന്നൂർ: നഗരപരിസര ശുചീകരണ പ്രവർത്തനങ്ങളുമായി സേവാഭാരതി. ഇന്നലെ രാവിലെ ഏഴിന് റെയിൽവേസ്‌റ്റേഷനിൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ,ദക്ഷിണ റെയിൽവേ ചെങ്ങന്നൂർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.റെയിൽവേയുടെ പ്രധാന കവാടങ്ങൾ, ആർ.പി.എഫ് സ്റ്റേഷനിലേക്കുള്ള പാത,ഓട്ടോറിക്ഷ സ്റ്റാൻന്റ്,ടാക്‌സി സ്റ്റാൻന്റ്, കെ.എസ്.ആർ.ടി.സി, തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി സി.ബാബു,ശബരിഗിരി വിഭാഗ് പ്രചാരക് സി.വി ശ്രീനിഷ്, സി.മുരളി തുടങ്ങിയവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ജില്ലാ വിദ്യാർത്ഥി പ്രമുഖ് നോജി, ഖണ്ഡ് സേവാപ്രമുഖ് ബി.ജയകുമാർ,നഗർ കാര്യാവാഹ് കെ.എൽ രജീഷ്, ജി.ബിജു,അഖിൽ ചന്ദ്രൻ, ബി.ജയകുമാർ,എസ്.വി പ്രസാദ്, നോജ് വൈഖരി,പി.എ അശോകൻ, പ്രമോദ് കോടിയാട്ടുകര, സന്തോഷ് കുമാർ,വിഷ്ണു,സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴ, കൊഴുവല്ലൂർ,വെണ്മണി,ആല,ചെറിയനാട്.പുലിയൂർ,ബുധനൂർ,പണ്ടനാട്, തിരുവൻവണ്ടൂർ,മാന്നാർ,ചെന്നിത്തല എന്നീ പഞ്ചായത്തുകളിലും സേവാഭാരതി പ്രവർത്തകർ ശുചീകരണം നടത്തി.