തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവല്ല ഫയർ ആൻഡ് റെസ്‌ക്യുവിന്റെ സഹകരണത്തോടെ ചാത്തങ്കരി ആശുപത്രിയിലും പരിസരത്തും അണുവിമുക്തമാക്കി. കൊവിഡ് ബാധ സംശയിച്ചാളെ കൊണ്ടുപോയ ആശുപത്രി ആംബുലൻസും പ്രത്യേകമായി അണുനാശനം നടത്തി. ആശുപത്രി ഒ.പി,അനുബന്ധ കെട്ടിടങ്ങൾ, മുറികൾ എന്നിവിടങ്ങളിലും ഫയർഫോഴ്‌സ് അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹൻ,ജില്ലാ പഞ്ചായത്ത് മെമ്പർ സാം ഈപ്പൻ,മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ ഈപ്പൻ കുര്യൻ, അഡ്വ.സതീഷ് ചാത്തങ്കരി,വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്,ഡോ.മാമ്മൻ പി.ചെറിയാൻ,ഹെൽത്ത് സൂപ്പർവൈസർ കെ.എം.സാബുക്കുട്ടി,ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച സാനിറ്റൈസർ പ്രസിഡന്റ് അംബിക മോഹൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കൈമാറി.