sameera

പത്തനംതിട്ട : അങ്ങനെ ഫസ്റ്റ് ബെല്ലോട് കൂടി ഈ വർഷത്തെ അദ്ധ്യയനം ആരംഭിച്ചു. ഒന്നുമുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികൾക്കായിരുന്നു ക്ലാസ്. ഒന്നാം ക്ലാസിൽ ചിത്രവും കഥകളുമൊക്കെയുള്ള ക്ലാസ് മാതാപിതാക്കളോടൊപ്പമിരുന്നാണ് കുരുന്നുകൾ കണ്ടത്. സംശയങ്ങൾ തീർക്കാൻ അദ്ധ്യാപകർ വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

ജില്ലയിൽ 4819 കുട്ടികൾക്ക് പഠന സൗകര്യമില്ല.

 ആകെ കുട്ടികൾ: 1,02,341 (1 മുതൽ 12 വരെ ക്ളാസുകൾ)

"ചോദ്യം ചോദിക്കലും വഴക്കും ബഹളവും ഒന്നുമില്ലാത്ത ക്ലാസ് കൊള്ളാം. കൂട്ടുകാർ കൂടി ഉണ്ടായിരുന്നേൽ നന്നായേനെ. ക്ലാസുകൾ മനസിലാകുന്ന രീതിയിലാണുള്ളത്. സ്വന്തം വീട്ടിലാണെന്നുള്ള സൗകര്യവും ചെറുതല്ല. ഇടയ്ക്ക് ചാനൽ നിന്നു പോയിരുന്നു. "

എസ്. സമീര

ക്ലാസ് 10

എസ്.എച്ച് എച്ച്.എസ്.എസ് മൈലപ്ര

" എത്രയും വേഗം സ്കൂൾ തുറന്നാൽ മതിയാരുന്നുവെന്നാണ് ആഗ്രഹം. ഒാൺ ലൈൻ ക്ലാസ് കൊള്ളാം. സ്കൂൾ തുറന്നാലും ഫോളോ ചെയ്താൽ നന്നാകും. അദ്ധ്യാപകർ സംശയം തീർത്താൽ മതി. "

എയ്ഞ്ചൽ എൽസ മാത്യു

പത്താം ക്ളാസ് വിദ്യാർത്ഥിനി

റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ

സെക്കൻഡറി സ്കൂൾ കോന്നി

"ഇംഗ്ലീഷ് പ്രശ്നം ഇല്ലായിരുന്നു. പക്ഷെ കണക്ക് ബുദ്ധിമുട്ടായിരുന്നു. ക്ലാസിൽ പഠിപ്പിക്കുന്ന പോലെ സംശയം തീർത്ത് പോകാൻ പറ്റില്ല. വാട്സ് ആപ്പ് ഗ്രൂപ്പ് ഒക്കെയുണ്ട് എന്നാലും എല്ലാവരുടേയും സംശയം ഒരു പോലെയാവില്ലല്ലോ. "

അപർണ രാജൻ

പ്ലസ് ടൂ

സെന്റ് തോമസ് എച്ച്.എസ്.എസ്

കോഴഞ്ചേരി

"ആശങ്കയുണ്ടായിരുന്നു. പക്ഷെ കുട്ടികളുടെ നല്ല പങ്കാളിത്തം ആണ്. അവർ വിളിച്ച് അഭിപ്രായം അറിയിക്കുന്നുണ്ട്. എല്ലാവരും എന്തോ പ്രത്യേക അവസരമായിട്ടാണ് കാണുന്നത്. ടിവി കൂടി ഉള്ളത് കൊണ്ട് വലിയൊരു പ്രശ്നം ഇല്ല. ഒരു സാദ്ധ്യതയും ഇല്ലാത്ത കുട്ടികൾക്ക് സ്കൂളിൽ ക്രമീകരണം ഒരുക്കും. "

എം. ശാലിനി

അദ്ധ്യാപിക

കോന്നി ഗവ. എച്ച്.എസ്.എസ്