02-konni-dfo-office
കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി ഡി.എഫ്.ഒ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധയോഗം ഡി.സി.സി. മുൻ പ്രസിഡന്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു

കോന്നി: കോന്നി വനം ഡിവിഷനിലെ വനം കൊള്ളയെപറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.എഫ്.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധയോഗം നടത്തി.. . ഡി.സി.സി. മുൻ പ്രസിഡന്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തുങ്കൽ , റോബിൻ പീറ്റർ, സാമുവേൽകിഴക്കുപുറം, എസ്.വി. പ്രസന്നകുമാർ, സജി കൊട്ടയ്ക്കാട്ട് , കോന്നിയുർ പി.കെ, റോജി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.