കോഴഞ്ചേരി : ദേശീയ ക്ഷീര ദിനാചരണ ഭാഗമായി ബ്ലോക്ക് ക്ഷീര വികസന ഓഫീസ് മുന്നിൽ ദലവൃക്ഷതൈ നട്ട് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാതു സാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ എൻ.ശിവരാമൻ, അംഗങ്ങളായ വത്സമ്മ മാത്യു, ബിജിലി പി ഈശോ,ജോൺ വി തോമസ്,സാലി തോമസ്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാർ,വ്യവസായ വികസന ഓഫീസർ ജോൺ സാം,ക്ഷീര വികസന ഓഫീസർ സുനിതാ ബീഗം എന്നിവർ പ്രസംഗിച്ചു.ഏഴ് പഞ്ചായത്തിലായി 21 ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ ദിനാചരണഭാഗമായി പാതക ദിനാചരണം,വൃക്ഷതൈ വിതരണം എന്നിവ സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവരും,ക്ഷീര കാർഷിക മേഖലയിൽ താല്പര്യമുള്ളവർ ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.