പത്തനംതിട്ട : വന്യമൃഗങ്ങൾ മൂലം ജീവിതം വഴിമുട്ടിയ ജനങ്ങളുടെ ജീവനും സ്വത്തിനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ജെ.എസ്.എസ് പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും നിവേദനം സമർപ്പിക്കും.1972ലെ വന്യജീവി സംരക്ഷണ നിയമം റദ്ദുചെയ്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി മൃഗങ്ങളെ തടയാൻ ശാസ്ത്രീയമായ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടും.കൊവിഡ് ഭീതിയിൽ കഴിയുന്ന ജില്ലയുടെ കിഴക്കൻ മേഖലകളിൽ കാട്ടാന,കടുവ,കരടി, കാട്ട്പോത്ത്,കാട്ടുപന്നി,കുരങ്ങൻമാർ,പുലി,മലയണ്ണാൻ,രാജവെമ്പാല,അണലി, മൂർഖൻ പാമ്പ്,പെരുമ്പാമ്പ് അടക്കമുള്ള വന്യജീവികൾ മനുഷ്യരേയും മൃഗങ്ങളേയും ആക്രമിക്കുകയാണ്. യോഗം ജില്ലാ സെക്രട്ടറി സീതത്തോട് മോഹനൻ ഉദ്ഘാടനം ചെയ്തു.ശശികുമാർ മക്കപ്പുഴ അദ്ധ്യക്ഷത വഹിച്ചു.സുനിൽ ഡി.റാന്നി,ലാലച്ചൻ, ജോസി ഫിലിപ്പ്,ഷാഹുൽ ഹമീദ്, പി.എസ് ഇന്ദിര, അനിരുദ്ധൻ വടശ്ശേരിക്കര, പ്രസുകുമാർ, അശോകൻ,ചന്ദ്രൻ പിള്ള,മധു,അമ്പിളി ശശിധരൻ എന്നിവർ സംസാരിച്ചു.