02-bjp-mask-vitharanam
ബിജെപി കോട്ടാങ്ങൽ പഞ്ചായത്തുകമ്മറ്റിയുടെ നേതൃത്വത്തിൽ കുളത്തൂർ ശബരി ദുർഗ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സൗജന്യമായി നൽകുന്ന മാസ്‌കുകൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. രാജമോഹൻ, ജിയോളജി ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രൊഫസർ മുഹമ്മദ് നിസാജ് എന്നിവർക്ക് കൈമാറുന്നു

പത്തനംതിട്ട : ബി.ജെ.പി കോട്ടാങ്ങൽ പഞ്ചായത്തുകമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തൂർ ശബരി ദുർഗാ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സൗജന്യ മാസ്‌ക് വിതരണം നടത്തി. മാസ്‌ക്കുകൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. രാജമോഹൻ, ജിയോളജി ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രൊഫ.മുഹമ്മദ് നിസാജ് എന്നിവർക്ക് കൈമാറി. ബി.ജെ.പി കോട്ടങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ഹരികുമാർ കോട്ടാങ്ങൽ, ജനറൽ സെക്രട്ടറി രാജേഷ് കെ.ആർ,സെക്രട്ടറി ദിലീപ് ചെറിയറ്റിൽ, ആർ.എസ്.എസ് വായ്പൂര് മണ്ഡലം സേവാ പ്രമുഖ് ടി ശ്യാം എന്നിവർ പങ്കെടുത്തു.