up
പന്ന്യാലി ഗവ. യുപി സ്കൂളിലെ അദ്ധ്യാപകർ വീട്ടിലെത്തിയപ്പോൾ

ഓമല്ലൂർ : കഴിഞ്ഞ ദിവസം ആരംഭിച്ച ഓൺലൈൻ പഠനത്തെക്കുറിച്ച് രക്ഷാകർത്താക്കളെ ബോധവത്കരിക്കാൻ പന്ന്യാലി ഗവ യു.പി സ്കൂളിലെ അദ്ധ്യാപകർ വിദ്യാർത്ഥികളുടെ വീട്ടിലെത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിശദീകരിച്ചു നൽകി. സാങ്കേതിക സൗകര്യം ഇല്ലാത്തവർക്ക് ബദൽ സൗകര്യം ഏർപ്പെടുത്തുമെന്ന് ഉറപ്പുകൊടുത്തു. പഠന സാമഗ്രികൾ വിതരണം ചെയ്തു. സ്കൂളിൽ 105 വിദ്യാർത്ഥികളാണുള്ളത്.

വാർഡ് മെമ്പർ സാജു കൊച്ചുതുണ്ടിൽ, പ്രഥമാദ്ധ്യാപിക ത്രിജയകുമാരി, അദ്ധ്യാപകരായ പി.എസ് ജയിൻ, പ്രശാന്ത് കുമാർ, ഡെയ്സി കോശി, ഇന്ദുമോൾ, റസീന ബീഗം, ശ്രീകല എന്നിവർ പങ്കെടുത്തു.